അഭിമാനതാരങ്ങൾക്ക് മാതൃഭൂമിയുടെ സ്നേഹാദരം ഇന്ന്


കോമൺവെൽത്ത് ഗെയിംസ്

കൊച്ചി: കോമൺവെൽത്ത് ഗെയിംസിൽ മെഡലുകൾനേടി രാജ്യത്തിന്റെ അഭിമാനമായ മലയാളി താരങ്ങൾക്കു മാതൃഭൂമി സ്നേഹാദരം ഒരുക്കുന്നു. വെള്ളിയാഴ്ച രാവിലെ 11-ന് മാതൃഭൂമി കൊച്ചി യൂണിറ്റിന്റെ മഞ്ഞുമ്മൽ ഓഫീസിലാണ് ചടങ്ങ്. ട്രിപ്പിൾ ജമ്പിൽ സ്വർണംനേടിയ എൽദോസ് പോൾ, വെള്ളിനേടിയ അബ്ദുള്ള അബൂബക്കർ, ലോങ്ജമ്പിൽ വെള്ളിനേടിയ എം. ശ്രീശങ്കർ, ബാഡ്മിന്റണിൽ വെള്ളിയും വെങ്കലവും നേടിയ ട്രീസ ജോളി, വെള്ളിനേടിയ ഹോക്കി ടീമിലെ അംഗമായ പി.ആർ. ശ്രീജേഷ് എന്നിവരെയാണ് ആദരിക്കുന്നത്. ജേതാക്കൾക്കുള്ള ഉപഹാരവും പ്രശസ്തിപത്രവും മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ സമ്മാനിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..