ടെൻഷൻ, ടെൻഷൻ, ടെൻഷൻ...


ന്യൂഡൽഹി: കരിയറിലുടനീളം താൻ മാനസികസമ്മർദം അനുഭവിച്ചിരുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി.

‘ഉറ്റവർക്കൊപ്പം ഒരേമുറിയിലിരുന്നാലും ഞാൻ ചിലപ്പോൾ ഏകാന്തത അനുഭവിച്ചിട്ടുണ്ട്. ഇത്തരം അനുഭവം പലർക്കുമുണ്ടാവാം. ഇത് ഗുരുതരപ്രശ്നമാണ്. മാനസികമായി കരുത്താർജിക്കാൻ ആഞ്ഞുശ്രമിച്ചാലും ഫലിച്ചേക്കില്ല. പക്ഷേ, സമ്മർദങ്ങളെ അതിജീവിച്ച് നമ്മുടെ ആന്തരികസത്തയെ തിരിച്ചുപിടിക്കുകതന്നെ വേണം’ -കോലി പറഞ്ഞു.

2014-ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഫോം നഷ്ടമായപ്പോഴുണ്ടായ അങ്കലാപ്പുകളെക്കുറിച്ച് കോലി മാസങ്ങൾക്കുമുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട വ്യക്തിയായി അനുഭവപ്പെട്ടെന്നാണ് അന്ന് പറഞ്ഞത്. സമീപകാലത്ത് ഫോം കണ്ടെത്താൻ വിഷമിക്കുന്ന കോലി ഇപ്പോൾ വിശ്രമത്തിലാണ്. ഏഷ്യാകപ്പിനുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..