യുണൈറ്റഡിനെ സ്വന്തമാക്കാൻ റാറ്റ്ക്ലിഫ്


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ക്ലബ്ബായ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ പെട്രോളിയം രംഗത്തെ അതികായനായ ബ്രിട്ടീഷ് വ്യവസായി ജിം റാറ്റ്ക്ലിഫ്. ക്ലബ്ബ് വിൽപ്പനയ്ക്കുണ്ടെങ്കിൽ റാറ്റ്ക്ലിഫ് ഉറപ്പായും ശ്രമിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

അമേരിക്കയിലെ ഗ്ലേസർ കുടുംബത്തിന്റെ ഉടമസ്ഥതയിലാണിപ്പോൾ മാഞ്ചെസ്റ്റർ യുണൈറ്റഡ്. ക്ലബ്ബിന്റെ ന്യൂനപക്ഷ ഓഹരി വിൽക്കാൻ കുടുംബം ആലോചിക്കുന്നുണ്ടെന്ന വാർത്തകളോടാണ് 69-കാരനായ റാറ്റ്ക്ലിഫിന്റെ പ്രതികരണം. യുണൈറ്റഡിന്റെ ആരാധകനായ റാറ്റ്ക്ലിഫ് കഴിഞ്ഞ മേയിൽ ചെൽസിയെ ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫ്രഞ്ച് ലീഗ് വൺ ക്ലബ്ബായ നീസ്, സ്വിസ് ക്ലബ്ബ് ലൊസെയൻ സ്പോർട്ട്‌ എന്നിവയുടെ ഉടമയാണ് നിലവിൽ റാറ്റ്ക്ലിഫ്.

2013-ലാണ് ഒടുവിൽ യുണൈറ്റഡ് പ്രീമിയർലീഗ് കിരീടം നേടിയത്. 2017-ന് ശേഷം ഒരു പ്രധാനട്രോഫിയും അവർക്ക് ലഭിച്ചിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..