മങ്കാദിങ് എന്ന തൊന്തരവ്


മങ്കാദിങ് എന്ന തൊന്തരവ് ഇന്ത്യൻ ക്രിക്കറ്റിന് അത്യാവശ്യം ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്. ഈ രീതിയിലുള്ള പുറത്താക്കൽ ആദ്യം നടത്തിയത് മുൻ ഇന്ത്യൻ താരം വിനു മങ്കാദാണ്. 1947-48 കാലത്ത് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലായിരുന്നു സംഭവം. രണ്ടാം ടെസ്റ്റിൽ ബിൽ ബ്രൗണിനെ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ പുറത്താക്കി. അന്നുമുതൽ ഇങ്ങനെയുള്ള പുറത്താകലുകൾ മങ്കാദിങ് എന്ന പേരിൽ അറിയപ്പെട്ടു. 2019 ഐ.പി.എലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് താരമായിരുന്ന രവിചന്ദ്ര അശ്വിൻ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വിവാദമായി. അതിനെച്ചൊല്ലി വൻ കോലാഹലങ്ങൾ നടന്നു. 2020 ഐ.പി.എലിൽ ആർ.സി.ബി. താരം ആരോൺ ഫിഞ്ചിന് അശ്വിൻ ‘മങ്കാദിങ് മുന്നറിയിപ്പ്’ നൽകിരുന്നു. അശ്വിൻ പന്ത് റിലീസ് ചെയ്യുംമുമ്പേ ഫിഞ്ച് ക്രീസ് വിട്ടിരുന്നു. എന്നാൽ, അശ്വിൻ പുറത്താക്കിയില്ല.

മങ്കാദിങ് ഒരു പ്രശ്നമാണ് എന്ന്‌ മനസ്സിലാക്കിയാണ് ഐ.സി.സി. അടുത്തിടെ ചട്ടങ്ങൾ പുതുക്കിയത്. അത് അടുത്തമാസം ആറിനാണ് പ്രാബല്യത്തിൽവരുക. അതിനുമുമ്പേയാണ് വനിതാക്രിക്കറ്റിൽ നടന്ന മങ്കാദിങ് സജീവചർച്ചയാകുന്നത്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..