റഷ്യൻ താരങ്ങൾക്ക് കിരീടം


ടോക്യോ, സോൾ: പാൻ പസഫിക് ഓപ്പണിലും കൊറിയ ഓപ്പണിലും കിരീടം സ്വന്തമാക്കി റഷ്യൻ ടെന്നീസ് താരങ്ങൾ. ടോക്യോയിൽനടന്ന പാൻ പസഫിക് ഓപ്പണിൽ ലുദ്മില സാംസൊനോവ വിജയായി. ഫൈനലിൽ ചൈനയുടെ ഷെങ് ക്വിൻവെന്നിനെയാണ് തോൽപ്പിച്ചത് (7-5, 7-5). വിംബിൾഡൺ ചാമ്പ്യൻ എലെന റിബാക്കിനയെയും രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങളുള്ള ഗാർബിൻ മുഗുരൂസയെയും അട്ടിമറിച്ചാണ് സാംസൊനോവ ഫൈനലിൽ എത്തിയത്. ഒരു സെറ്റും വിട്ടുകൊടുക്കാതെയാണ് അവരുടെ കിരീടവിജയം.

സോളിൽനടന്ന കൊറിയ ഓപ്പണിൽ എക്കാറ്റരീന അലക്‌സാണ്ട്രോവയാണ് ചാമ്പ്യൻ. ഫൈനലിൽ ടോപ് സീഡ് യലന ഒസ്റ്റാപെങ്കോയെ തോൽപ്പിച്ചു (7-6, 6-0). അലക്‌സാണ്ട്രോവയുടെ കരിയറിലെ മൂന്നാം കിരീടമാണിത്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..