ഹൈദരാബാദിനും എ.ടി.കെ.യ്ക്കും ജയം


ചെന്നൈ: ഐ.എസ്.എൽ. ഫുട്‌ബോളിൽ ഹൈദരാബാദ് എഫ്.സി.ക്കും എ.ടി.കെ. മോഹൻബഗാനും ജയം. ചെന്നൈയിനെയാണ് ഹൈദരാബാദ് തോൽപ്പിച്ചത് (3-1). എ.ടി.കെ. മോഹൻബഗാൻ ബെംഗളൂരു എഫ്.സി.യെ പരാജയപ്പെടുത്തി (1-0).

ഹൈദരാബാദിനായി ഹാളിചരൺ നർസാരി (65), ചിങ്‌ലെൻസന സിങ് (74), ബോർജ ഹെരേര (85) എന്നിവർ ഗോൾനേടി. പീറ്റർ സ്ലിസ്‌കോവിച്ച് (78) ആണ് ചെന്നൈയിന്റെ ആശ്വാസഗോളടിച്ചത്. 71-ാം മിനിറ്റിൽ ചെന്നൈയിൻ താരം അജിത്കുമാർ ചുവപ്പുകാർഡ് കണ്ട് പുറത്തായി. എ.ടി.കെ. മോഹൻബഗാനുവേണ്ടി ദിമിത്രി പെട്രാറ്റോസാണ് (66) വിജയഗോൾ നേടിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..