ജിദ്ദ: ചിരവൈരികളായ അൽ ഇത്തിഹാദിനോട് തോറ്റതിന്റെ അരിശത്തിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിനിടെയാണ് മെസ്സി, മെസ്സി എന്ന വിളികളുമായി എതിർ ടീം ആരാധകർ ഒന്നടങ്കം പ്രകോപിപ്പിച്ചത്. ഇതോടെ ദേഷ്യം വർധിച്ച ക്രിസ്റ്റ്യാനോയെ സഹതാരങ്ങൾ ആശ്വസിപ്പിച്ച് ഡ്രസ്സിങ് റൂമിലേക്ക് നടത്തുന്നതിനിടെ ഗ്രൗണ്ടിലുണ്ടായിരുന്ന കുപ്പി അദ്ദേഹം തട്ടിത്തെറിപ്പിക്കുകയായിരുന്നു. വീഡിയോ നിമിഷനേരംകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
ഇത്തിഹാദിനെതിരായ കളിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തിളങ്ങാനായിരുന്നില്ല. ആദ്യപകുതിയിൽ താരം മികച്ചൊരു ഷോട്ടെടുത്തെങ്കിലും ഇത്തിഹാദ് ഗോൾ കീപ്പർ അത് തടഞ്ഞിട്ടു. രണ്ടാം പകുതിയിലാണ് ഇത്തിഹാദിന്റെ വിജയഗോൾ പിറന്നത്. തോൽവിയിലേക്ക് നീങ്ങുന്നതിനിടെ പ്രകോപനവിളികളുമായി ആരാധകരെത്തിയിരുന്നു. മത്സരശേഷം അൽ ഇത്തിഹാദും ക്രിസ്റ്റ്യാനോയെ കളിയാക്കി. റൊണാൾഡോ എവിടെയെന്നാണ് ഇത്തിഹാദ് ട്വിറ്ററിലൂടെ പരിഹാസത്തോടെ ചോദിച്ചത്. ഇത്തിഹാദ് താരം ടാക്ലിങ്ങിലൂടെ ക്രിസ്റ്റ്യാനോയെ ഗ്രൗണ്ടിൽ വീഴ്ത്തുന്ന വീഡിയോയും കൂടെച്ചേർത്തിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..