ന്യൂഡൽഹി: ഒളിമ്പിക്സിലും ലോക അത്‌ലറ്റിക്സിലും മെഡൽ ജേതാവായ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്ര ജൂൺ നാലിന് നെതർലൻഡ്‌സിൽ നടക്കുന്ന മത്സരത്തിൽനിന്ന് പിന്മാറി. മസിൽവേദനയെത്തുടർന്നാണിത്. നീരജ് ‘ട്വിറ്ററി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റർ ടൂറാണ് ജൂൺ നാലിന് നെതർലൻഡ്‌സിലെ ഹെംഗലോയിൽ നടക്കുന്നത്.
ജൂൺ 13-ന് ഫിൻലൻഡിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിൽനിന്ന് പിന്മാറിയിട്ടില്ല. ജൂണിൽത്തന്നെ മത്സരരംഗത്ത് തിരിച്ചെത്താൻ ശ്രമിക്കുമെന്ന് ട്വിറ്റർ സന്ദേശത്തിലുണ്ട്. അതുകൊണ്ട് പാവോ നൂർമി ഗെയിംസിൽ പങ്കെടുക്കുമെന്ന് കരുതുന്നു.
ഇടവേളയ്ക്കുശേഷം നീരജ് ആദ്യമായി മത്സരത്തിനിറങ്ങിയത് ഈമാസം ആദ്യം ദോഹയിലെ ഡയമണ്ട് ലീഗിലാണ്. അന്ന് 88.67 മീറ്റർ എറിഞ്ഞ് ഒന്നാമനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..