മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ യുവന്റസിനെതിരേ എ.സി. മിലാന് ജയം (1-0). 40-ാം മിനിറ്റിൽ ഒളിവർ ജിറൂദാണ് ഗോളടിച്ചത്. ഇതോടെ, 67 പോയന്റുമായി നാലാം സ്ഥാനത്തുള്ള എ.സി. മിലാൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന് യോഗ്യതനേടി. അഞ്ചാമതുള്ള അറ്റ്‌ലാന്റ അടുത്ത കളി ജയിച്ചാലും മിലാനെ മറികടക്കാനാകില്ല. നാപ്പോളി, ലാസിയോ, ഇന്റർ മിലാൻ എന്നിവരും ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന് യോഗ്യരായി.
മറ്റൊരു കളിയിൽ ക്രമോൺസിനെ 3-2ന് തോൽപ്പിച്ച് ലാസിയോ 71 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. അവസാന മത്സരത്തിൽ എംപോളിയെ തോൽപ്പിച്ചാൽ ലാസിയോക്ക് രണ്ടാം സ്ഥാനം ഉറപ്പിക്കാം. 69 പോയന്റുള്ള ഇന്റർമിലാനാണ് മൂന്നാമത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..