മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്ക് ജയം. മയ്യോർക്കയെ എതിരില്ലാത്ത മൂന്നുഗോളിന് തോൽപ്പിച്ചു. ബാഴ്‌സയ്ക്കുവേണ്ടി അൻസു ഫാറ്റി (ഒന്ന്, 24) ഇരട്ട ഗോളടിച്ചു. ഗാവിയും (70) ലക്ഷ്യംകണ്ടു.
റയൽ സോസിഡാഡിനെ അത്‌ലറ്റിക്കോ മഡ്രിഡ് 2-1ന് തോൽപ്പിച്ചു. അത്‌ലറ്റിക്കോയ്ക്കുവേണ്ടി അന്റോയ്ൻ ഗ്രീസ്മാൻ (37), നഹുവേൽ മൊളിന (73) എന്നിവർ ഗോളടിച്ചു. സോസിഡാഡിനുവേണ്ടി അലക്സാൻഡർ സൊർലോ (88) ലക്ഷ്യംകണ്ടു.
മറ്റുമത്സരങ്ങളിൽ എൽച്ചെ അത്‌ലറ്റിക് ക്ലബ്ബിനെയും (1-0) റയൽ ബെറ്റിസ് ജിറോണയെയും (2-1) തോൽപ്പിച്ചു. വലൻസിയ-എസ്പാന്യോൾ (2-2) മത്സരം സമനിലയായി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..