ബെംഗളൂരു: ബെംഗളൂരു എഫ്.സി.യുടെ വിദേശതാരങ്ങളായ സ്‌ട്രൈക്കർ റോയ് കൃഷ്ണയും മിഡ്ഫീൽഡർ ബ്രൂണോ റാമിറസും ടീം വിട്ടു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ അടുത്ത സീസണിലേക്ക് പുതിയ ടീമൊരുക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ഫിജി താരമായ റോയ് കൃഷ്ണ കഴിഞ്ഞ സീസണിലാണ് ടീമിലെത്തിയത്. ആകെ 35 മത്സരം കളിച്ചു. 10 ഗോളും ആറ് അസിസ്റ്റുമുണ്ട്. 2021-ലാണ് ബ്രസീൽ താരമായ ബ്രൂണോ ടീമിലെത്തിയത്. ഐ.എസ്.എലിൽ 36 മത്സരം കളിച്ചു. മധ്യനിരയിലും പ്രതിരോധത്തിലും കളിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..