ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ക്ലബ്ബ് ചെൽസി പരിശീലകനായി മൗറീഷ്യോ പൊച്ചെറ്റിനോയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. വിട്ടശേഷം പൊച്ചെറ്റിനോ മറ്റൊരു ക്ലബ്ബിനേയും പരിശീലിപ്പിച്ചിട്ടില്ല.
സീസണിൽ ചെൽസിയുടെ പ്രകടനം നിരാശാജനകമായിരുന്നു. പ്രീമിയർ ലീഗിൽ 12-ാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 38 കളിയിൽ 11 ജയം മാത്രം. തോമസ് ടുഷേൽ, ഗ്രഹാം പോട്ടർ എന്നിവർ സീസണിൽ ടീമിനെ പരിശീലിപ്പിച്ചു. പോട്ടറെ പുറത്താക്കിയശേഷം ഫ്രാങ്ക് ലാംപാർഡിനായിരുന്നു താത്‌കാലിക ചുമതല.
ഇംഗ്ലീഷ് ക്ലബ്ബുകളായ സതാംപ്ടൺ, ടോട്ടനം ക്ലബ്ബുകളെ പൊച്ചെറ്റിനോ പരിശീലിപ്പിച്ചിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..