ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽനിന്ന് ലെസ്റ്റർ സിറ്റി, ലീഡ്‌സ് യുണൈറ്റഡ് ടീമുകൾ തരംതാഴ്ത്തപ്പെട്ടു. പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ എവർട്ടൺ ജയിച്ചതോടെയാണ് വെസ്റ്റ്ഹാമിനെതിരേ ജയിച്ചിട്ടും ലെസ്റ്റർ (2-1) പുറത്തായത്. നിർണായകമത്സരത്തിൽ എവർട്ടൺ മറുപടിയില്ലാത്ത ഒരുഗോളിന് ബേൺമത്തിനെ തോൽപ്പിച്ചു. എന്നാൽ, കരുത്തരായ ടോട്ടനത്തോട് പരാജയപ്പെട്ട് (4-1) ലീഡ്‌സ് നാണക്കേടോടെ മടങ്ങി. സതാംപ്ടൺ നേരത്തേ പുറത്തായിരുന്നു.
കഴിഞ്ഞ സീസണിൽ കഷ്ടിച്ച് രക്ഷപ്പെട്ടാണ് ലീഡ്‌സ് പ്രീമിയർ ലീഗിൽ തുടർന്നത്. അന്ന് എവർട്ടൺ ഒരുപോയന്റ് വ്യത്യാസത്തിൽ ലീഡ്‌സിന് തൊട്ടുമുകളിലായിരുന്നു. ഇപ്രാവശ്യവും നേട്ടമുണ്ടാക്കാൻ ലീഡ്‌സിനായില്ല. കഴിഞ്ഞ സീസണിൽ എട്ടാമതായിരുന്നു ലെസ്റ്റർ. ഇത്തവണ 38 കളിയിൽ ഒമ്പത് ജയത്തോടെ 34 പോയന്റ് നേടി. പ്രീമിയർ ലീഗിൽനിന്ന് പുറത്താകുന്ന ഏറ്റവും ചെലവേറിയ സ്ക്വാഡുള്ള ടീമെന്ന പ്രത്യേകതയുമുണ്ട് ലെസ്റ്ററിന്.
മാഞ്ചെസ്റ്റർ സിറ്റി, ആഴ്‌സനൽ, മാഞ്ചെസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരാണ് പ്രീമിയർ ലീഗിൽനിന്ന് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന് യോഗ്യരായത്. ലിവർപൂൾ, ബ്രൈട്ടൻ എന്നിവർ യൂറോപ്പ ലീഗിലേക്ക് യോഗ്യതനേടി. ഏഴാമതുള്ള ആസ്റ്റൻവില്ല യൂറോപ്പ കോൺഫറൻസ് ലീഗിലേക്കും യോഗ്യരായി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..