മൊണാക്കോ: ഫോർമുല വൺ കാറോട്ട മത്സരത്തിലെ മൊണാക്കോ ഗ്രാൻപ്രീയിൽ റെഡ്ബുളിന്റെ മാക്സ് വെസ്റ്റപ്പന് ജയം. ആസ്റ്റൻ മാർട്ടിൻ താരം ഫെർണാണ്ടോ അലോൻസോ രണ്ടാമതും ആൽപൈനിന്റെ എസ്റ്റെബൻ ഒക്കോൺ മൂന്നാമതും ഫിനിഷ് ചെയ്തു. സീസണിൽ വെസ്റ്റപ്പന്റെ നാലാം ജയമാണിത്. ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാമതുള്ള വെസ്റ്റപ്പന് ഇതോടെ 144 പോയൻറായി. റെഡ്ബുളിന്റെ മറ്റൊരു ഡ്രൈവറായ സെർജിയോ പെരസാണ് (105) രണ്ടാം സ്ഥാനത്ത്. വെസ്റ്റപ്പന് 39 പോയന്റ് ലീഡ്.
നേരത്തെ ബഹ്‌റൈൻ, ഓസ്‌ട്രേലിയ, മയാമി ഗ്രാൻപ്രീകളിലാണ് വെസ്റ്റപ്പൻ ജയിച്ചത്. ബാഴ്‌സലോണയിൽ ജൂൺ നാലിനാണ് അടുത്ത മത്സരം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..