: യൂറോപ്പിലെ അഞ്ച് പ്രധാന ഫുട്‌ബോൾ ലീഗുകളിൽ നാലിലും ഫൈനൽവിസിൽ മുഴങ്ങി. സ്പാനിഷ് ലാലിഗയിൽ ഒരു റൗണ്ട് മത്സരം ബാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റിയും ഇറ്റാലിയൻ സീരി എയിൽ നാപ്പോളിയും കിരീടമുയർത്തി. ജർമൻ ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്കും ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജി.യും കിരീടം നിലനിർത്തി. ലാലിഗയിൽ ബാഴ്‌സലോണ കപ്പുറപ്പിച്ചിട്ടുണ്ട്.
കിരീടപോരാട്ടം പോലെ കടുപ്പമേറിയതായിരുന്നു താരങ്ങളുടെ ഗോളടിയും. പ്രീമിയർ ലീഗിൽ എർലിങ് ഹാളണ്ടും സീരി എ യിൽ വിക്ടർ ഒസിംഹെനും ടോപ് സ്കോററായി. ബുണ്ടസ് ലിഗയിൽ കടുത്തമത്സരം നടന്നു. ഫ്രഞ്ച് ലീഗിൽ സൂപ്പർതാരം കിലിയൻ എംബാെപ്പ ഗോൾവേട്ടക്കാരനായി. ലാലിഗയിൽ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്‌സ്കി ടോപ് സ്കോററാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
പ്രീമിയർ ലീഗ്
എർലിങ് ഹാളണ്ട്
മാഞ്ചെസ്റ്റർ സിറ്റി 36
സീരി എ
വിക്ടർ ഒസിംഹെൻ
നാപ്പോളി 25
ലാലിഗ
റോബർട്ട് ലെവൻഡോവ്‌സ്കി
ബാഴ്‌സലോണ 23
ബുണ്ടസ് ലിഗ
ക്രിസ്റ്റഫർ എൻകുങ്കു
ലെയ്പ്‌സിഗ്,
നിക്കളാസ് ഫുൾക്രുഗ്
വെർഡർ ബ്രെമൻ 16
ഫ്രഞ്ച് ലീഗ് വൺ
കിലിയൻ എംബാപ്പെ
പി.എസ്.ജി. 28


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..