ബുഡാപെസ്റ്റ്: യൂറോപ്പ ലീഗ് ഫുട്‌ബോളിൽ ബുധനാഴ്ച കലാശക്കളി. സ്പാനിഷ് ടീം സെവിയ ഇറ്റാലിയൻ കരുത്തരായ എ.എസ്. റോമയെ നേരിടും. രാത്രി 12.30-ന് ഹംഗറിയിലെ ബുഡാപെസ്റ്റ് പുഷ്‌കാസ് അരീന സ്റ്റേഡിയത്തിലാണ് കളി.
യൂറോപ്പ ലീഗിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നായ സെവിയ തങ്ങളുടെ ഏഴാം കിരീടം ലക്ഷ്യമിട്ടാണിറങ്ങുന്നത്. 2006, 2007, 2014, 2015, 2016, 2020 എന്നീ വർഷങ്ങളിലാണ് നേരത്തേ കിരീടം നേടിയത്. ഫൈനലിലെത്തിയപ്പോഴെല്ലാം ജേതാക്കളായി എന്നത് സെവിയക്ക് ആത്മവിശ്വാസമേകുന്നു. എന്നാൽ, ഇത്തവണ സ്പാനിഷ് ലാലിഗയിൽ 11-ാമതാണ് ടീം. അവസാന മൂന്ന് മത്സരങ്ങളിൽ ഒരു തോൽവിയും രണ്ട് സമനിലകളുമായിരുന്നു.
യുവന്റസിനെ കീഴടക്കിയാണ് സെവിയ ഫൈനലിൽ എത്തിയത്. ക്വാർട്ടറിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെയും തോൽപ്പിച്ചിരുന്നു.
യൂറോപ്പ ലീഗിൽ കന്നിക്കിരീടമാണ് റോമയുടെ ലക്ഷ്യം. 1991-ൽ രണ്ടാം സ്ഥാനക്കാരായതു മാത്രമാണ് ചാമ്പ്യൻഷിപ്പിൽ ക്ലബ്ബിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ലെവർക്യൂസനെ സെമിയിൽ തോൽപ്പിച്ചാണ് റോമ ഫൈനലിലെത്തിയത്. ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ ആറാമതാണ് ടീം ഇപ്പോൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..