ലണ്ടൻ: ലിവർപൂൾ ഫുട്‌ബോൾ ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടറായി ജോർജ് മാത്തി ചുമതലയേറ്റു. 11 വർഷം ലിവർപൂളിനൊപ്പമുണ്ടായിരുന്ന ജൂലിയൻ വാർഡ് പടിയിറങ്ങിയതോടെയാണ് ജർമൻകാരനായ ജോർജ് മാത്തിയെ ക്ലബ്ബ് സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്തേക്ക് നിയോഗിച്ചത്. നേരത്തേ വോൾഫ്‌സ്ബർഗ് ക്ലബ്ബിനൊപ്പം സ്പോർട്ടിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ജോർജ് മാത്തി കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്ലബ്ബ് വിട്ടത്.
കാര്യമായ നേട്ടങ്ങളുണ്ടാക്കാനാകാതെയാണ് ലിവർപൂൾ ഈ സീസൺ അവസാനിപ്പിച്ചത്. പ്രീമിയർ ലീഗിൽ അഞ്ചാമതെത്തിയ ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനായില്ല. വരാനിരിക്കുന്ന സീസണിൽ പ്രീമിയർ ലീഗ് ഫുട്‌ബോളിലെ മുന്നേറ്റമാണ് ക്ലബ്ബിന്റെ ലക്ഷ്യം. അതിനായുള്ള അഴിച്ചുപണികളാണ് ഇപ്പോൾ നടക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..