: ഐ.പി.എലിലെ അവസാന മത്സരത്തിനിറങ്ങിയ അമ്പാട്ടി റായുഡു ആറാം കിരീടവുമായി മടങ്ങി. ഇതോടെ, ഐ.പി.എലിൽ കൂടുതൽ കിരീടമെന്ന രോഹിത് ശർമയുടെ റെക്കോഡിനൊപ്പമെത്തി. 37-കാരനായ റായുഡു മുംബൈ ഇന്ത്യൻസിനൊപ്പവും ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും മൂന്നുവീതം കിരീടം നേടി.
മുംബൈക്കൊപ്പം അഞ്ച് കിരീടം നേടിയ രോഹിത് മുമ്പ് ഡക്കാൻ ചാർജേഴ്‌സിനൊപ്പം ഒരു കിരീടം നേടിയിരുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ റായുഡു ഇക്കുറി ഫൈനലോടെ വിരമിക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
2010 മുതൽ 2017 വരെ മുംബൈക്കും 2018 മുതൽ 2023 വരെ ചെന്നൈയ്ക്കും കളിച്ചു. എം.എസ്. ധോനി, കീറോൺ പൊള്ളാർഡ്, ജസ്‌പ്രീത് ബുംറ, ആദിത്യ താരെ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് കിരീടനേട്ടത്തിൽ രണ്ടാമത് (അഞ്ചുവീതം).


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..