ന്യൂഡൽഹി: ബാഡ്മിന്റൺ ഡബിൾസിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് രാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ലോക റാങ്കിങ്ങിൽ നാലാംസ്ഥാനത്ത്. ചൊവ്വാഴ്ച പുറത്തുവന്ന പുതിയ ബി.ഡബ്ല്യു.എഫ്. (ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ) റാങ്കിങ് പട്ടികയിലാണ് ഇരുവരും കരിയറിലെ ഏറ്റവും മികച്ച നേട്ടത്തിലെത്തിയത്. ഇന്ത്യൻ സഖ്യത്തിന് 74651 പോയന്റുണ്ട്. ഇൻഡൊനീഷ്യയുടെ മുഹമ്മദ് റിയാൻ അർഡിയാന്റോ-ഫജർ അൽഫിയാൻ (94379 പോയന്റ്) സഖ്യമാണ് ഒന്നാമത്.
മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിൽ കിരീടം നേടിയ മലയാളിതാരം എച്ച്.എസ്. പ്രണോയ് പുരുഷ സിംഗിൾസിൽ എട്ടാം സ്ഥാനത്തെത്തി. കിഡംബി ശ്രീകാന്ത് 20-ാമതും ലക്ഷ്യാ സെൻ 23-ാം സ്ഥാനത്തുമുണ്ട്. വനിതാ സിംഗിൾസിൽ പി.വി. സിന്ധു 13-ാം സ്ഥാനത്താണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..