: ഐ.പി.എൽ. ഫൈനലിലെ അവിസ്മരണീയ വിജയം ധോനിക്ക് സമർപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് താരം രവീന്ദ്ര ജഡേജ. അവസാന രണ്ടു പന്തിൽ 10 റൺ വേണ്ടിയിരിക്കേ, ഒരു സിക്സും ഒരു ഫോറും നേടിയ ജഡേജയാണ് ചെന്നൈയെ ജയിപ്പിച്ചത്.
കഴിഞ്ഞ സീസണിൽ ധോനിക്കുപകരം ജഡേജയുടെ ക്യാപ്റ്റൻസിയിലാണ് ചെന്നൈ കളിച്ചുതുടങ്ങിയത്. എന്നാൽ, തുടർ തോൽവികളെത്തുടർന്ന് അവസാന ഘട്ടത്തിൽ ധോനി നായകസ്ഥാനം ഏറ്റെടുത്തു. ഇക്കാരണത്താൽ ഈ സീസണിൽ ധോനിയും ജഡേജയും തമ്മിൽ ഭിന്നതയിലാണെന്ന് വാർത്തകളുണ്ടായിരുന്നു. അതെല്ലാം അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ടാണ് ജഡേജ തിങ്കളാഴ്ച വിജയം ധോനിക്ക് സമർപ്പിച്ചത്.
‘‘ഞങ്ങളുടെ ടീമിലെ വിശിഷ്ട വ്യക്തിയായ ധോനിക്ക് ഞാൻ ഈ വിജയം സമർപ്പിക്കുന്നു.’’ -ജഡേജ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..