പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്‌ബോളിൽ ഈ സീസണിലെ താരമായി പി.എസ്.ജി.യുടെ കിലിയൻ എംബാപ്പെ. തുടർച്ചയായ നാലാം തവണയാണ് എംബാപ്പെ ഈ നേട്ടത്തിലെത്തുന്നത്. 2018-19, 2020-21, 2021-22 എന്നീ വർഷങ്ങളിലും എംബാപ്പെ മികച്ച താരമായിരുന്നു. നാലുതവണ ഇൗ പുരസ്കാരം നേടുന്ന ആദ്യ താരംകൂടിയാണ് 24-കാരനായ എംബാപ്പെ. സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മൂന്നുതവണ ലീഗ് വൺ താരമായിട്ടുണ്ട്.
ഈ സീസണിലെ ലീഗ് വണിൽ ഒരു മത്സരം ശേഷിക്കെ ഗോളുകളിലും മുന്നിലാണ് എംബാപ്പെ. 28 ഗോൾ നേടിക്കഴിഞ്ഞു. 11-ാം കിരീടത്തോടെ പി.എസ്.ജി. ലീഗ് വണിൽ കൂടുതൽ കിരീടങ്ങൾ എന്ന റെക്കോഡ് നേട്ടത്തിലെത്തി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..