പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിലെ പുരുഷ സിംഗിൾസിൽ രണ്ടാം സീഡുകാരനായ റഷ്യയുടെ ഡാനിൽ മെദ്‌വെദേവ് ആദ്യ റൗണ്ടിൽ പുറത്ത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ബ്രസീലിന്റെ തിയാഗോ വൈൽഡ് മെദ്‌വെദേവിനെ അട്ടിമറിച്ചു (7-6, 6-7, 2-6, 6-3, 6-4). മറ്റു മത്സരങ്ങളിൽ ജയിച്ച കൊകൊ ഗാഫ്, കാസ്പർ റൂഡ്, ഒൻസ് ജാബിയൂർ തുടങ്ങിയവർ രണ്ടാം റൗണ്ടിലെത്തി.
പുരുഷ വിഭാഗത്തിൽ നാലാം സീഡ് നോർവേ താരം കാസ്പർ റൂഡ് സ്വീഡന്റെ എലിയസ് യെമറിനെ തോൽപ്പിച്ചു (6-4, 6-3, 6-2). വനിതാ സിംഗിൾസിൽ നാലാം സീഡ് കസഖ്‌സ്താന്റെ എലെന റിബാക്കിന ചെക്ക് റിപ്പബ്ലിക് താരം ബ്രൻഡ ഫ്രവിട്ടോവയെ കീഴടക്കി (6-4, 6-2). ആറാം സീഡ് യു.എസിന്റെ കൊകൊ ഗാഫ് സ്പാനിഷ് താരം റെബെക മസരോവയെ കീഴടക്കി രണ്ടാം റൗണ്ടിലെത്തി (3-6, 6-1, 6-2). ഏഴാം സീഡ് ടുണീഷ്യയുടെ ഒൻസ് ജാബിയൂർ ഇറ്റലിയുടെ ലുസിയ ബ്രോൻസെറ്റിയെ തോൽപ്പിച്ചു (6-4, 6-1).
തിങ്കളാഴ്ച രാത്രി വൈകി നടന്ന മത്സരത്തിൽ ടോപ് സീഡ് സ്പാനിഷ് താരം കാർലോസ് അൽക്കാരസ് ഇറ്റലിയുടെ ഫ്ളാവിയോ കൊബോലിയെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി (6-0, 6-2, 7-5).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..