മഡ്രിഡ്: റയൽ മഡ്രിഡ് സൂപ്പർ താരം കരീം ബെൻസിമയ്ക്ക് സൗദി അറേബ്യയിൽനിന്ന് വമ്പൻ വാഗ്ദാനം. രണ്ടുവർഷത്തേക്ക് 35,000 കോടിയോളം രൂപയാണ് ഫ്രഞ്ച് ഫുട്‌ബോളർക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. വാഗ്ദാനം നടത്തിയ ക്ലബ്ബിന്റെ വിവരം പുറത്തുവന്നിട്ടില്ല. സർക്കാരിന്റെ പിന്തുണയോടെയാണ് നീക്കമെന്നാണ് സൂചന.
2030-ൽ ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥ്യം ലക്ഷ്യമിടുന്ന സൗദി വലിയ മാറ്റങ്ങൾക്കാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ ക്ലബ്ബ് ടീമിലെത്തിച്ചത്. മറ്റൊരു ഇതിഹാസതാരമായ ലയണൽ മെസ്സിയെ അൽ ഇത്തിഹാദും നോട്ടമിട്ടിട്ടുണ്ട്. ഇതിനുപുറമേയാണ് ബെൻസിമയ്ക്കായി വലവിരിച്ചിട്ടുള്ളത്. വമ്പൻതാരങ്ങൾ എത്തുന്നതോടെ ലോക ഫുട്‌ബോളിൽ സൗദിയുടെ മുഖച്ഛായമാറുമെന്നാണ് കണക്കൂകൂട്ടൽ.
സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ മുന്നേറ്റത്തിലെ കുന്തമുനയാണ് ബെൻസിമ. താരം ക്ലബ്ബിൽ തുടരുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. ഒരു വർഷത്തേക്കുകൂടി കരാർ ദീർഘിപ്പിക്കാനാണ് ശ്രമം. എന്നാൽ, ബെൻസിമ സൗദി വാഗ്ദാനത്തിൽ തൃപ്തനാണെന്നും റയൽ വിടാൻ സാധ്യതയുണ്ടെന്നും വാർത്തകളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..