കറാച്ചി: ഇൗവർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് നിലപാടെടുത്ത പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ അനുനയിപ്പിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (െഎ.സി.സി.) പ്രതിനിധികൾ രംഗത്ത്.
െഎ.സി.സി. ചെയർമാൻ ഗ്രെഗ് ബാർക്ലെ, സി.ഇ.ഒ. ജെഫ് അലർഡൈസ് എന്നിവർ ബുധനാഴ്ച ലഹോറിലെത്തി പാക് ക്രിക്കറ്റ് ബോർഡ് പ്രതിനിധികളുമായി ചർച്ചനടത്തി. വരുന്ന സെപ്റ്റംബറിൽ പാകിസ്താനിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്. പാകിസ്താനിൽ കളിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. പകരം ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്താമെന്ന പാകിസ്താന്റെ നിർദേശവും ഇന്ത്യ തള്ളിക്കളഞ്ഞു. ഏഷ്യാകപ്പിന്റെ ആതിഥേയത്വം പാകിസ്താനിൽനിന്ന് മാറ്റണമെന്നാണ് ഇന്ത്യയുടെ നിലപാട്. അങ്ങനെയെങ്കിൽ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേത്തി പറഞ്ഞിരുന്നു.
ഒക്ടോബർ-നവംബറിൽ ഇന്ത്യ വേദിയാകുന്ന ലോകകപ്പിൽ കളിക്കില്ലെന്നും നജാം സേത്തി വ്യക്തമാക്കി.
സുരക്ഷാകാരണങ്ങളാൽ, ഏറെക്കാലമായി ഇന്ത്യ പാകിസ്താനിലോ പാകിസ്താൻ ഇന്ത്യയിലോ ക്രിക്കറ്റ് കളിക്കാറില്ല.
ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് െഎ.സി.സി. സംഘം പാകിസ്താനിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..