റോം: ഇറ്റാലിയൻ സീരി എ ചാമ്പ്യന്മാരായ നാപ്പോളിയുടെ പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങിയതായി ലുസിയാനോ സ്പെല്ലെറ്റി പ്രഖ്യാപിച്ചു. ഫുട്‌ബോളിൽനിന്ന് ചെറിയ ഇടവേളയെടുക്കാനാണ് തീരുമാനമെന്നും പരിശീലകൻ വ്യക്തമാക്കി. മൂന്നുപതിറ്റാണ്ടിനുശേഷം നാപ്പോളിയെ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് സ്പെല്ലെറ്റി.
2021-ൽ നാപ്പോളിയിലെത്തിയ സ്പെല്ലെറ്റി 95 കളിയിൽ ടീമിനെ ഇറക്കി. 61 ജയവും 16 സമനിലയും നേടി. 18 കളിയിൽ തോൽവിനേരിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..