ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റണിൽ മലയാളിതാരം കിരൺ ജോർജിന് അട്ടിമറിജയം. ലോകറാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള ചൈനയുടെ ഷി യു ക്വിയെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തി (21-18, 22-20). ജയത്തോടെ കിരൺ പ്രീക്വാർട്ടറിൽ കടന്നു.
2018 ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവാണ് ഷീ യു ക്വി. പ്രീക്വാർട്ടറിൽ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് കിരണിന്റെ എതിരാളി. അതേസമയം ഇന്ത്യൻ താരങ്ങളായ കിഡംബി ശ്രീകാന്തും ബി. സായ് പ്രണീതും പുറത്തായി. ശ്രീകാന്ത് ചൈനയുടെ വെങ് ഹോങ് യാങ്ങിനോടും (8-21, 21-16, 14-21). സായ് പ്രീണിത് ഫ്രാൻസിന്റെ ക്രിസ്റ്റോ പോപ്പോവിനോടും (14-21,16-21)തോറ്റു.
വനിതകളിൽ സൈന നേവാളും അഷ്മിത ചാലിഹും പ്രീക്വാർട്ടറിൽ ഇടം പിടിച്ചു. അഷ്മിത നാട്ടുകാരിയായ മാളവിക ബൻസോദിനെ തോൽപ്പിച്ചു (21-17,21-4). സൈന കാനഡയുടെ വെൻ യു ഷാങ്ങിനെ മറികടന്നു (21-13,21-7).


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..