ലണ്ടൻ: ഐ.പി.എൽ. ക്രിക്കറ്റ് ആവേശം തീരുംമുമ്പേ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ തിരക്കിലേക്ക്. ജൂൺ ഏഴുമുതൽ ലണ്ടനിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ. വ്യത്യസ്തസംഘമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾ പരിശീലനം തുടങ്ങി.
മുഹമ്മദ് സിറാജ്, ശാർദൂൽ ഠാക്കൂർ, അക്‌സർ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ഉമേഷ് യാദവ് എന്നീ ബൗളർമാരാണ് ആദ്യം ലണ്ടനിലെത്തിയത്. രാഹുൽ ദ്രാവിഡ് നേതൃത്വം നൽകുന്ന പരിശീലകസംഘവും വിരാട് കോലിയും തിങ്കളാഴ്ച എത്തി. കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്ന ചേതേശ്വർ പുജാരയും ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. ഫൈനലിനു മുന്നോടിയായി ഇന്ത്യ പരിശീലനമത്സരം കളിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..