പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ സിംഗിൾസിൽ അഞ്ചാംസീഡുകാരനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് മൂന്നാംറൗണ്ടിൽ കടന്നു. ബുധനാഴ്ച രണ്ടാംറൗണ്ടിൽ സ്പെയിനിന്റെ റോബർട്ടോ ബയേനയെ നേരിട്ടുള്ള സെറ്റുകളിൽ (6-3, 7-6, 6-2) തോൽപ്പിച്ചാണ് സിറ്റ്‌സിപാസിന്റെ മുന്നേറ്റം.
24-ാം സീഡായ അമേരിക്കൻതാരം സെബാസ്റ്റ്യൻ കോർഡ ഓസ്ട്രിയയുടെ സെബാസ്റ്റ്യൻ ഓഫ്‌നറോട് തോറ്റു (7-6, 6-4, 6-3). സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ഓസ്‌ട്രേലിയയുടെ അത്തനാസിയോസിനോട് തോറ്റു (3-6, 7-5, 6-3, 6-7, 6-3).
വനിതാവിഭാഗത്തിൽ മൂന്നാം സീഡുകാരിയായ അമേരിക്കയുടെ ജെസീക്ക പെഗുല മൂന്നാംറൗണ്ടിലെത്തി. പെഗുല ആദ്യ സെറ്റ് നേടിയിരിക്കേ, ഇറ്റലിക്കാരിയായ എതിരാളി കാമില ജിയോർജി പിൻമാറുകയായിരുന്നു. അഞ്ചാം സീഡുകാരിയായ ഫ്രഞ്ച് താരം കരോളിൻ ഗാർസ്യയെ തോൽപ്പിച്ച് (4-6, 6-3, 7-5) റഷ്യയുടെ അന്ന വ്ളാഡിമിറോന ബ്ലിങ്കോവയും മൂന്നാം റൗണ്ടിലെത്തി. യുക്രൈനിന്റെ എലിന സ്വിറ്റോലിന ഓസ്‌ട്രേലിയയുടെ സ്റ്റോം ഹണ്ടറിനെയും (2-6, 6-3, 6-1) അമേരിക്കയുടെ സ്ലൊവാനി സ്റ്റീവൻസ് റഷ്യയുടെ വാർവറ ഗ്രാച്ചേവയെയും (6-2, 6-1) തോൽപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..