ബ്യൂണസ് ഐറിസ്: ആരാധകൻ ഗാലറിയിൽനിന്ന് വീണുമരിച്ചതിനെത്തുടർന്ന് അർജന്റീന ക്ലബ്ബ് റിവർപ്ലേറ്റിന്റെ മത്സരം മാറ്റിവെച്ചു. പാബ്ലോ മാഴ്‌സലോ സെറാനോ എന്നയാളാണ് മരിച്ചതെന്ന് ക്ലബ്ബ് വ്യക്തമാക്കി.
അർജന്റീന ഫുട്‌ബോൾ ലീഗിൽ ഡെഫൻസ ജസ്റ്റീഷ്യക്കെതിരായ മത്സരത്തിനിടെയാണ് സംഭവം. ഗാലറി ശേഷിയുടെ 90 ശതമാനത്തോളം കാണികളുണ്ടായിരുന്നു. ഗാലറിയിൽനിന്ന് താഴേക്കുവീണ പാബ്ലോയ്ക്ക് അടിയന്തര വൈദ്യസഹായം ലഭിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. ഇതേത്തുടർന്നാണ് റഫറി മത്സരം നിർത്തിവെച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..