ബ്യൂണസ് ഐറിസ്: അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പിൽനിന്ന് ബ്രസീൽ പുറത്ത്. ക്വാർട്ടർ ഫൈനലിൽ ഇസ്രയേലിനോട് തോറ്റാണ് ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ മടങ്ങിയത് (3-2). ഇസ്രയേലിനുവേണ്ടി അനൻ ഖലെയ്‌ലി (60), ഹംസ ഷിബ്ലി (93), ഡേവിഡ് ടുറെഗ്മൻ (105+3) എന്നിവർ ഗോളടിച്ചു. മാർക്കസ് ലിയൊനാർഡോ (56), മത്തേയുസ് നാസിമെന്റോ (91) എന്നിവർ ബ്രസീലിനുവേണ്ടി ലക്ഷ്യംകണ്ടു.
നിശ്ചിതസമയത്ത് സമനില (1-1) ആയതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്. ആദ്യമിനിറ്റിൽത്തന്നെ ഗോളടിച്ച് ബ്രസീൽ ഇസ്രയേലിനെ വിറപ്പിച്ചെങ്കിലും രണ്ടുമിനിറ്റിനകം ഗോളടിച്ച് ഇസ്രയേൽ സമനിലയിലെത്തി. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത് രണ്ടാംഗോളുമടിച്ച് ബ്രസീലിനെ തകർത്ത് സെമി ബെർത്തുറപ്പിച്ചു. ഇതാദ്യമായാണ് ഇസ്രയേൽ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ് സെമിയിലെത്തുന്നത്.
മറ്റൊരു ക്വാർട്ടർമത്സരത്തിൽ ഇറ്റലി കൊളംബിയയെ കീഴടക്കി (3-1). ഇറ്റലിക്കുവേണ്ടി സീസർ കസാഡെയ് (ഒമ്പത്), തോമസ് ബൾഡൻസി (38), ഫ്രാൻസിസ്കോ എസ്‌പോസിറ്റോ (46) എന്നിവർ സ്കോർചെയ്തു. കൊളംബിയക്കുവേണ്ടേി കാമിലോ ഗുവാസ (49) ആശ്വാസഗോളടിച്ചു. രണ്ടാംതവണയാണ് ഇറ്റലി സെമിയിലെത്തുന്നത്. നേരത്തെ 2017, 2019 ലോകകപ്പുകളിലും ഇറ്റലി സെമിയിലെത്തിയിരുന്നു. വ്യാഴാഴ്ചയാണ് സെമിഫൈനൽ മത്സരങ്ങൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..