മിലാൻ: വെറ്ററൻ സ്‌ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ക്ലബ്ബ് എ.സി. മിലാൻ വിട്ടു. സീരി എ സീസണിലെ അവസാനമത്സരത്തിനുശേഷം ക്ലബ്ബ് വിടുമെന്ന് താരം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പരിക്കുമൂലം വലഞ്ഞ താരത്തിന് സീസണിൽ ആകെ നാലുമത്സരങ്ങളിൽ മാത്രമേ കളിക്കാനായുള്ളൂ. ഒരു ഗോളും നേടി. 41-ാം വയസ്സിൽ സ്കോർ ചെയ്തതോടെ സീരി എയിലെ പ്രായംകൂടിയ ഗോൾ സ്കോററെന്ന നേട്ടംകൂടി സ്വന്തമാക്കിയാണ് ഇബ്ര ക്ലബ്ബിനോട് വിടപറഞ്ഞത്.
2019-ലായിരുന്നു മിലാനിലേക്ക് ഇബ്രാഹിമോവിച്ചിന്റെ രണ്ടാംവരവ്. കഴിഞ്ഞ സീസണിൽ ടീം സീരി എ കിരീടം നേടിയപ്പോൾ അതിൽ നിർണായകപങ്കു വഹിച്ചു. രണ്ടു ഘട്ടങ്ങളിലായി മിലാനൊപ്പം 163 മത്സരം കളിച്ചു. 93 ഗോളും നേടി. രണ്ടുതവണ സീരി എ വിജയത്തിൽ പങ്കാളിയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..