പോർച്ചുഗലിനായി ആദ്യഗോൾനേടിയ ജാവോ കാൻസലോ കാണികൾക്കൊപ്പം ആഹ്‌ളാദം പങ്കിടുന്നു
ലിസ്ബൺ: യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോളിൽ ജയം തുടർന്ന് പോർച്ചുഗൽ. ചെക്ക് റിപ്പബ്ലിക്കിനെ 2-0ത്തിന് തോൽപ്പിച്ചു. ഗ്രൂപ്പ് ബിയിലെ മറ്റൊരു കളിയിൽ സ്പെയിൻ സ്വിറ്റ്‌സർലൻഡിനെ കീഴടക്കി ആദ്യജയം നേടി (1-0).
ആദ്യകളിയിൽ സ്വിറ്റ്‌സർലൻഡിനെ തോൽപ്പിച്ച പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെതിരേയും അതേ മികവ് തുടർന്നു. ജാവോ കാൻസലോ (33), ഗോൺസാലോ ഗുയ്‌ഡെസ് (38) എന്നിവർ പോർച്ചുഗലിനായി ഗോൾ നേടി. ബെർണാഡോ സിൽവ രണ്ട് അസിസ്റ്റുകളുമായി തിളങ്ങി. കളിയിൽ ആധിപത്യം പുലർത്തിയ പോർച്ചുഗൽ 11 ഷോട്ടുകളുതിർത്തു. പന്ത് കൈവശം വെക്കുന്നതിൽ പിന്നാക്കം പോയെങ്കിലും ചെക്ക് റിപ്പബ്ലിക്കും മികച്ച ആക്രമണങ്ങൾ സംഘടിപ്പിച്ചു. മൂന്ന് കളിയിലായി ഏഴ് പോയന്റായ പോർച്ചുഗൽ ഗ്രൂപ്പിൽ മുന്നിലെത്തി.
ആദ്യരണ്ട് കളികളിൽ സമനിലയിൽ കുരുങ്ങിയ മസ്പെയിൻ സ്വിറ്റ്‌സർലൻഡിനെ കീഴടക്കിയാണ് വിജയവഴിയിലെത്തിയത്. 13-ാം മിനിറ്റിൽ പാബ്ലോ സറാബിയയുടെ ഗോളിലാണ് ടീം ജയം പിടിച്ചെടുത്തത്. മാർക്കോസ് ലോറന്റോയുടെ ക്രോസിൽനിന്നാണ് സറാബിയ സ്കോർ ചെയ്തത്. അഞ്ചു പോയന്റുള്ള സ്പെയിൻ ഗ്രൂപ്പിൽ രണ്ടാമതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..