താവക്കര കാമ്പസിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് നടത്തുന്ന മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിലേക്ക് ജൂൺ ആറുവരെ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവരങ്ങൾക്കും രജിസ്‌ട്രേഷനും വെബ്സൈറ്റ് സന്ദർശിക്കാം.
ലാറ്ററൽ എൻട്രി പ്രവേശനം
കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 വർഷത്തിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (വിത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്) പ്രോഗ്രാമിലെ ഏഴാം സെമസ്റ്ററിൽ ഒഴിവുള്ള സീറ്റിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസിൽ ബിരുദം/ഐ.ടി.യിലുള്ള ബി.എസ്‌സി. ബിരുദം/ബി.സി.എ. എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ എട്ടിന് വൈകിട്ട് അഞ്ചിന് മുൻപായി കോളേജിൽ അപേക്ഷ നൽകണം.
പരീക്ഷാഫലം
പഠനവകുപ്പിലെ മൂന്നാംസെമസ്റ്റർ എം.എ. മ്യൂസിക് (സി.ബി.സി.എസ്.എസ്.-റഗുലർ/സപ്ലിമെന്ററി) നവംബർ 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്ക് 14-ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കാം
പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ എം.എസ്‌സി. കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം.എസ്‌സി. കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്‌സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
ജൂൺ ആറിന് ആരംഭിക്കുന്ന ന്യൂജെൻ ആറാം സെമസ്റ്റർ ബി.എസ്‌സി. ലൈഫ് സയൻസ് (സുവോളജി) ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി, ബി.എസ്‌സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്, ബി.എ. സോഷ്യൽ സയൻസ്, ബി.എം.എം.സി. (സി.ബി.സി.എസ്.എസ്.- ഒ.ബി.ഇ.-റഗുലർ 2020 അഡ്മിഷൻ) ഏപ്രിൽ 2023 ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
ടൈംടേബിൾ
ജൂൺ 15-ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ നാലാംസെമസ്റ്റർ എം.എ./എം.എസ്‌സി./എൽ.എൽ.എം./എം.സി.എ./ എം.ബി.എ./എം.എൽ.ഐ.എസ്.സി.(എം.എസ്‌സി. പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി ഒഴികെ) (സി.ബി.സി.എസ്.എസ്. -2020 സിലബസ്-റഗുലർ/സപ്ലിമെൻററി) മേയ് 2023 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷാഫലം
പഠനവകുപ്പിലെ പത്താം സെമസ്റ്റർ ബി.എ.എൽഎൽ.ബി.(റഗുലർ/സപ്ലിമെന്ററി) മേയ് 2023 പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്ക് 13-ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..