എം.എസ്‌.സി. മോളിക്യുലാർ ബയോളജി


2 min read
Read later
Print
Share

ഡോ. ജാനകി അമ്മാൾ കാമ്പസിലെ മോളിക്യുലാർ ബയോളജി പഠനവകുപ്പിൽ എം.എസ്‌സി. മോളിക്യുലാർ ബയോളജി പ്രവേശനത്തിന് ജൂൺ ആറുവരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ .

പ്രോജക്ട്‌ മൂല്യനിർണയം

നാലാം സെമസ്റ്റർ എം.എ. സോഷ്യല്‍ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഹിസ്റ്ററി (റഗുലർ/സപ്ലിമെന്ററി ഇംപ്രൂവ്മെന്റ്), ഏപ്രില്‍ 2023-ന്റെ പ്രോജക്ട്‌ മൂല്യനിർണയം ജൂൺ ഏഴിന് ഉദുമ ഗവ. ആർട്‌സ്‌ ആൻഡ് സയൻസ് കോളേജിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടണം.

ടൈംടേബിൾ

ജൂലായ് അഞ്ചിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാംസെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് -ഏപ്രിൽ 2023) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

യു.ജി/പി.ജി. പ്രവേശനം:

സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെൻററുകളിലും 2023-24 അധ്യയനവർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.എഡ്. എന്നിവ ഒഴികെ) പ്രവേശനത്തിന് ജൂൺ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ സർവകലാശാലയുടെ വെബ്സൈറ്റിലെ അഡ്മിഷൻ പോർട്ടലിൽ (www.admission.kannuruniversity.ac.in) ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും. ബിരുദധാരികൾക്കും അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷിക്കാം. ഇത്തരത്തിൽ അപേക്ഷിക്കുന്ന വിദ്യാർഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം.

പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാതീയതി പിന്നീടറിയിക്കും. എം.ബി.എ. പ്രോഗ്രാമിന്റെ പ്രവേശനം കെ മാറ്റ്/സി മാറ്റ്/കാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്റെയും ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യു എന്നിവയുടെ മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും.

എസ്.ബി.ഐ. ഇ-പേ വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കില്ല. ഓൺലൈനായി രജിസ്റ്റർചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേമെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കണം. പ്രവേശനസമയത്ത് അതത് പഠനവകുപ്പുകളിൽ സമർപ്പിക്കണം. എസ്.സി./എസ്.ടി/പി.ഡബ്ള്യു.ബി.ഡി. ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 500 രൂപയും എസ്.സി./എസ്.ടി./പി.ഡബ്ള്യു.ബി.ഡി. വിഭാഗങ്ങൾക്ക് 200 രൂപയുമാണ് ഓൺലൈൻ രജിസ്ട്രേഷൻ ഫീസ്.

ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. എന്നാൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, താവക്കര കാമ്പസ് കണ്ണൂർ, മാങ്ങാട്ടുപറമ്പ്‌, നീലേശ്വരം എം.ബി.എ. സെന്ററുകൾ, ഐ.സി.എം. പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്കുള്ള എം.ബി.എ. കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതി. അതുപോലെ പാലയാട്, മഞ്ചേശ്വരം കാമ്പസുകളിലെ എൽഎൽ.എം. കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതി.

വെയ്റ്റേജ്/സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അല്ലാത്തപക്ഷം പ്രവേശനസമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കില്ല. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഫോൺ: 04972 715284, 715261. വാട്ട്സാപ്പ്: 7356948230. ഇ-മെയിൽ: deptsws@kannuruniv.ac.in

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..