പഠനവകുപ്പുകളിലെയും സെന്ററിലെയും ക്ലാസുകൾ മധ്യവേനലവധിക്കുശേഷം 14-ന് തുടങ്ങും
അസൈൻമെന്റ്
പ്രൈവറ്റ് രജിസ്ട്രേഷൻ 2020 അഡ്മിഷൻ ആറാം സെമസ്റ്റർ ഏപ്രിൽ 2023 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ് 27-ന് മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അഞ്ചാം സെമസ്റ്റർ നവംബർ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ് സമർപ്പിക്കേണ്ട അവസാന തീയതിയിൽ (20) മാറ്റമില്ല. .
എം.ബി.എ. അപേക്ഷാ തീയതി നീട്ടി
2023-24 അധ്യയനവർഷത്തിൽ പഠനവകുപ്പിലേയും സെന്ററുകളിലേയും ഐ.സി.എം. പറശ്ശിനിക്കടവിലുമുള്ള എം.ബി.എ. പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടി.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ./എം.എസ്‍സി./എം.ബി.എ./എൽഎൽ.എം./എം.സി.എ./എം.എൽ.ഐ.എസ്‌സി. (സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെൻററി മേയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലേയും സെന്ററുകളിലേയും നാലാം സെമസ്റ്റർ എം.സി.എ. (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്‍റ്) മേയ് 2023 പരീക്ഷകൾക്ക് പിഴയോടെ 12 വരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രില്‍ 2023-ന്‍റെ ബി.എസ്‍സി. ലൈഫ് സയന്‍സ് (സുവോളജി) ആൻഡ് കംപ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമിന്‍റെ കംപ്യൂട്ടേഷണല്‍ ബയോളജി പ്രായോഗിക പരീക്ഷ 13-ന് നടക്കും. കംപ്യൂട്ടർ സയന്‍സ് പ്രായോഗികപരീക്ഷ 12-നും ബി.എം.എം.സി. പ്രോഗ്രാമിന്‍റെ കോർ പ്രാക്ടിക്കൽ, മിനി പ്രോജക്ട് എന്നിവ ജൂണ്‍ 12, 13, 14 തീയതികളിലുമാണ്. കംപ്യൂട്ടർ സയന്‍സ് പ്രായോഗികപരീക്ഷ ജൂൺ 15-ന് നടക്കും. അതത് കോളേജുകളില്‍ നടത്തുന്ന പരീക്ഷകളുടെ ടൈംടേബിൾ വെബ്‍സൈറ്റിൽ.
പരീക്ഷാസെന്ററിൽ മാറ്റം
ആറാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (ഏപ്രിൽ 2023) പരീക്ഷകൾക്ക് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പരീക്ഷാ സെന്ററായി ലഭിച്ച വിദ്യാർഥികൾ ജൂൺ 12, 14 തീയതികളിൽ നടക്കുന്ന പരീക്ഷകൾക്കായി ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ ഹാജരാകണം.
പുനഃപ്രവേശനം, കോളേജ് ട്രാൻസ്ഫർ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്ക് യഥാസമയം പുനഃപ്രവേശനത്തിനും കോളേജ് ട്രാൻസ്‍ഫറിനും അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്ക് ലേറ്റ് ഫീസോടുകൂടി ജൂൺ 12, 13 തീയതികളിൽ ഓൺലൈനായി അപേക്ഷിക്കാം. കോളേജ് തല നടപടികൾ പൂർത്തിയാക്കി അപേക്ഷകൾ 13-ന് അഞ്ചിനകം ഓൺലൈൻ അപേക്ഷകൾ സർവകലാശാല പോർട്ടലിൽ ലഭ്യമാകണം.
പരീക്ഷകൾ പുനഃക്രമീകരിച്ചു
ജൂൺ 15-ന് തുടങ്ങാനിരുന്ന സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. 2020 സിലബസ് റഗുലർ/ സപ്ലിമെൻററി മേയ് 2023 ) എം.എസ്‍സി. ഫിസിക്സ് പരീക്ഷകൾ ജൂലായ് 19-ന് തുടങ്ങുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. എം.എസ്‍സി. മോളിക്യുലാർ ബേയാളജി, എം.എസ്‍സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, എം.എസ്‍സി. കെമിസ്ട്രി പരീക്ഷകൾ ജൂലായ് 21-ന് തുടങ്ങുന്ന വിധത്തിലും പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..