കോൺടാക്ട് ക്ലാസ്


1 min read
Read later
Print
Share

എസ്.ഡി.ഇ. 2021 പ്രവേശനം പി.ജി. നാലാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ്‌ ജൂൺ 24 മുതൽ ഓഗസ്റ്റ് അഞ്ചു വരെ വിവിധ സെന്ററുകളിൽ നടക്കും. ഐ.ഡി. കാർഡ് സഹിതം ക്ലാസിന് ഹാജരാകണം. ക്ലാസുകളുടെ സമയക്രമം വെബ്‌സൈറ്റിൽ.

യു.ജി. ട്യൂഷൻ ഫീസ്

എസ്.ഡി.ഇ. 2022 പ്രവേശനം യു.ജി. മൂന്ന്, നാല് സെമസ്റ്റർ ട്യൂഷൻ ഫീസ് പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ ജൂലായ് അഞ്ചു വരെയും 500 രൂപ പിഴയോടെ ജൂലായ് 10 വരെയും ഓൺലൈനായി അടയ്ക്കാം. വിശദവിവരങ്ങൾക്ക് എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ 0494 2407356.

പരീക്ഷാ അപേക്ഷ

ലോ കോളേജുകളിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. ജൂൺ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

രണ്ട്, നാല് സെമസ്റ്റർ എം.ബി.എ. ജൂലൈ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

പരീക്ഷ

തൃശ്ശൂർ ഗവൺമെന്റ് ഫൈൻ ആർട്‌സ് കോളേജിലെ ഒന്നാംവർഷ ബി.എഫ്.എ. ഏപ്രിൽ 2023 റഗുലർ പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ അനുസരിച്ച് 14-ന് തുടങ്ങും.

സർവകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റർ പി.ജി. ഏപ്രിൽ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ 21-ന് തുടങ്ങും.

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ എം.എ. ഏപ്രിൽ 2021, 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..