ബമാകോ: മലിയിൽ മൂന്നിടങ്ങളിലായിനടന്ന ഭീകരാക്രമണങ്ങളിൽ 40 പേർ മരിച്ചു. സഹേൽ പ്രവിശ്യയിൽ ബുർക്കിനോ ഫാസോ, നൈജർ രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന ടെസ്സിറ്റ് മേഖലയിലാണ് സംഭവം.
ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രേറ്റ് സഹാറ, അൽഖായിദ എന്നിവയുമായി ബന്ധമുള്ള ജി.എസ്.ഐ.എം. ഭീകരസംഘടനകളാണ് ആക്രമണങ്ങൾക്കുപിന്നിൽ.
പ്രദേശത്തിന്റെ അധികാരം പിടിക്കാൻ ശ്രമിക്കുന്ന ഇരുസംഘങ്ങളും തമ്മിലുള്ള വഴക്കാണ് ആക്രമണങ്ങൾക്കു കാരണമായത്. എതിർഭീകരസംഘടനയുമായുള്ള ബന്ധമാരോപിച്ച് ഇരുസംഘടനകളും ആളുകളെ കൊന്നൊടുക്കുകയായിരുന്നു.
ഭീകരരുടെ ആഹ്വാനപ്രകാരം 200-ഓളം കുടുംബക്കാർ പ്രദേശത്തുനിന്നും പലായനംചെയ്തു. ഇവർ സമീപ പട്ടണങ്ങളിലും നൈജറിലും അഭയംേതടിയതായി റിപ്പോർട്ടുണ്ട്.
രാജ്യത്ത് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനികഭരണകൂടം സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ സൈനികരെ പിന്തുണയ്ക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മക്രോൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..