വാഷിങ്‌ടൺ: ഹോളിവുഡ് സിനിമകളിൽ എഡിറ്ററും ഓസ്‌കർ ജേതാവുമായ ഡേവിഡ് ബ്രണ്ണർ (59) വെസ്റ്റ് ഹോളിവുഡിലെ വസതിയിൽ അന്തരിച്ചു. ജസ്റ്റിസ് ലീഗ്, ഇൻഡിപെൻഡൻസ് ഡേ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഒലിവർ സ്റ്റോണിന്റെ ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലായ് എന്ന ചിത്രത്തിന് ജോ ഹട്ഷിംഗുമായാണ് 1990-ൽ ഓസ്കർ പങ്കിട്ടത്. പ്ലാറ്റൂൺ, സാൽവദോർ, വാൾസ്ട്രീറ്റ്, ടോക്ക് റേഡിയോ, ദ ഡോർസ് തുടങ്ങി ഒട്ടേറെ ഒലിവർ സ്റ്റോൺ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1985-ൽ പുറത്തിറങ്ങിയ റേഡിയോ ആക്റ്റീവ് ഡ്രീംസ് ആണ് ആദ്യചിത്രം. ഹെവൻ ആൻഡ് എർത്ത്, ബാറ്റ്മാൻ വി സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ്, മാൻ ഓഫ് സ്റ്റീൽ തുടങ്ങിയവയാണ് മറ്റു പ്രധാനചിത്രങ്ങൾ.
ഡിസംബർ 16-ന് തിയറ്ററുകളിലെത്തുന്ന അവതാർ രണ്ടിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ബ്രണ്ണറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയായിരുന്നു. അവതാറിന്റെ മൂന്നാം പതിപ്പിന്റെ എഡിറ്ററായും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..