ആംസ്റ്റർഡാം: ഇതുവരെ കണ്ടത്തിയതിൽ ഏറ്റവും വലുതെന്നുകരുതുന്ന റേഡിയോ ഗാലക്സി ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ഭൂമിയിൽനിന്ന് 300 കോടി പ്രകാശവർഷം അകലെയാണ് ഈ താരാപഥം.
ഉൾക്കാമ്പിൽ ബൃഹത്തായ തമോഗർത്തം ഉൾക്കൊള്ളുന്നവയാണ് റേഡിയോ ഗാലക്‌സികൾ.
ലഭിച്ച പ്രകാശരശ്മികളിൽനിന്ന് അസാധാരണമാംവിധം വലുപ്പമുള്ള തമോഗർത്തമോ, വിപുലമായ ഒരു നക്ഷത്രസമൂഹമോ ആയിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ ആദ്യം കരുതിയത്. പിന്നീടാണ് ആകാശഗംഗയാണെന്ന് ഉറപ്പിച്ചത്.
ലൈഡൻ (നെതർലൻഡ്‌സ്), ഹെർട്ട്‌ഫോർഡ്‌ഷെയർ, ഓക്‌സ്‌ഫഡ്, പാരീസ് എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരാണ് പുതിയ താരാപഥത്തിൽനിന്നുള്ള പ്രകാശം പാൻ-യൂറോപ്യൻ ലോഫാർ ടെലിസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയത്. താരാപഥത്തിന് അൽസിയോണസ് എന്ന് പേരുനൽകി. ഗ്രീക്ക് പുരാണപ്രകാരം, പ്രപഞ്ചത്തിനുമേൽ ആധിപത്യത്തിനായി ഹെറാക്കിൾസിനും മറ്റ് ദേവന്മാർക്കുമെതിരേ പോരാടിയ ആകാശത്തിന്റെ ദേവനായ ഔറാനോസിന്റെ മകനാണ് അൽസിയോണസ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..