പ്രതീകാത്മക ചിത്രം
ബാങ്കോക്ക്: തായ്‌ലാൻഡിൽ കഞ്ചാവ് ഇനി വീട്ടുചെടി. നട്ടുവളർത്താൻ സർക്കാരിന്റെ പ്രോത്സാഹനവും. പത്തുലക്ഷം തൈകളാണ് വീടുകൾതോറും വിതരണംചെയ്യുന്നത്. പക്ഷേ ഒരുകാര്യം വൈദ്യാവശ്യങ്ങൾക്ക്, അനുമതിയോടുകൂടി മാത്രമേ ഇത് ഉപയോഗിക്കാനാവൂ.
എല്ലാസസ്യങ്ങളെയും ലഹരിമരുന്നുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ കഴിഞ്ഞദിവസമാണ് ഭക്ഷ്യ, മരുന്ന് വിഭാഗം തീരുമാനമെടുത്തത്. ഇതോടെ കഞ്ചാവിന്റെ വൈദ്യ, വ്യാവസായിക ഉപയോഗം നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായി തായ്‌ലാൻഡ്. വിനോദത്തിനായി കഞ്ചാവുപയോഗിക്കുന്നതും പൊതു ഇടങ്ങളിൽ പുകവലിക്കുന്നതും തുടർന്നും കുറ്റകരമാണെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് ലൈസൻസും ആവശ്യമാണ്.
ലോകബാങ്കിന്റെ കണക്കനുസരിച്ച് തായ്‌ലാൻഡിലെ തൊഴിൽശക്തിയുടെ മൂന്നിലൊന്നും കാർഷികമേഖലയെ ആശ്രയിക്കുന്നു. ഇവിടെ കഞ്ചാവിനെ നാണ്യവിളയാക്കി മാറ്റാനാണ് സർക്കാരിന്റെ ശ്രമം. 1000 കോടി ബാത്തിന്റെ അധിക വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
Content Highlights: 1st in Asia: Thailand legalises marijuana but smoking pot still illegal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..