ക്രിസ്റ്റിന മുത്തശ്ശി യാത്രയായി, ഒപ്പം യാമന ഭാഷയും


ക്രിസ്റ്റിന കാൽഡെറോൺ

സാന്തിയാഗോ: ചിലിയിലെ ഉകിക ഗ്രാമത്തിൽ ക്രിസ്റ്റിന കാൽഡെറോൺ എന്ന മുത്തശ്ശി 93-ാം വയസ്സിൽ വിടവാങ്ങിയതോടെ ഒരു ഭാഷയും മരിച്ചു. യാഗൻ ഗോത്രക്കാരുടെ തനതു ഭാഷയായ യാമനയാണ് ക്രിസ്റ്റിനയ്ക്കൊപ്പം ബുധനാഴ്ച മൺമറിഞ്ഞത്. ഒരുകാലത്ത് തെക്കെ അമേരിക്കൻ രാജ്യങ്ങളായ ചിലിയിലും അർജന്റീനയിലുമായി കഴിഞ്ഞിരുന്നവരാണ് യാഗൻ ഗോത്രക്കാർ.

യാമന അറിയുകയും സംസാരിക്കുകയും ചെയ്യുന്ന അവസാനത്തെയാളായിരുന്നു ക്രിസ്റ്റിന. നിഘണ്ടുവും സ്പാനിഷ് പരിഭാഷയും തയ്യാറാക്കി തന്നാലാവുംവിധം ഭാഷയെ കാക്കാൻ ശ്രമംനടത്തിയശേഷമാണ് ക്രിസ്റ്റിന യാത്രയായത്. 2003-ൽ ഇവരുടെ സഹോദരി മരിച്ചു. ഇതോടെയാണ് യാമന ഭാഷയറിയുന്ന ഒരേയൊരാളായി ക്രിസ്റ്റിന മാത്രമായി. യാഗൻ ഗോത്രക്കാർ പലയിടത്തായി ഇനിയുമുണ്ടെങ്കിലും പുതുതലമുറയിലുള്ളവരൊന്നും ഗോത്രഭാഷ പഠിക്കാൻ താത്പര്യം കാണിക്കുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..