‌ടിയാനൻമെൻ വാർഷികം: ജനാധിപത്യപ്രവർത്തകർ അറസ്റ്റിൽ


1 min read
Read later
Print
Share

ടിയാനൻമെൻ കൂട്ടക്കുരുതിയുടെ 34-ാം വാർഷികദിനത്തിൽ തയ്‌വാൻ തലസ്ഥാനമായ തായ്‌പെയിയിൽ ഒത്തുകൂടിയവർ മെഴുകുതിരികൾ തെളിച്ചപ്പോൾ.

ഹോങ് കോങ്: ടിയാനൻമെൻ കൂട്ടക്കുരുതിയുടെ 34-ാം വാർഷികമായ ഞായറാഴ്ച അനുസ്മരണച്ചടങ്ങുകൾ വിലക്കി ചൈന. 1989-ലെ ജനാധിപത്യപ്രക്ഷോഭങ്ങൾ നടന്ന ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിലേക്കുള്ള പ്രവേശനത്തിന് ചൈന കർശന നിയന്ത്രണമേർപ്പെടുത്തി.

ഹോങ്‌കോങ്ങിലെ കോസ്‌വേ ബേയിൽ പൂക്കളുമായി ആദരാജ്ഞലിയർപ്പിക്കാനെത്തിയ ജനാധിപത്യപ്രവർത്തക അലക്സാൻഡ്ര വോങ്ങിനെ പോലീസ് അറസ്റ്റുചെയ്തു. മറ്റ് അഞ്ചുപേരും അറസ്റ്റിലായി.

ടിയാനൻമെനിൽ ഒത്തുകൂടിയ വിദ്യാർഥികളുൾപ്പെടെയുള്ള പ്രക്ഷോഭകർക്കുനേരെ ജൂൺ നാലിനുണ്ടായ സൈനിക നടപടിയിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. 200 സാധാരണക്കാർ മരിച്ചെന്ന് ചൈനയുടെ കണക്ക്. പതിനായിരത്തോളം പേരെന്ന് മറ്റു കണക്കുകൾ.

Content Highlights: activists arrested in connection with tiananmen square protest anniversary

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..