പ്രതീകാത്മകചിത്രം| Photo: REUTERS
ദുബായ്: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി ദുബായ് -നെടുമ്പാശ്ശേരി എയർഇന്ത്യ വിമാനം. ബുധനാഴ്ച ഉച്ചയ്ക്ക് 1.35-ന് പുറപ്പെടേണ്ടിയിരുന്ന എ.ഐ. 934 നമ്പർ വിമാനം ഏഴുമണിക്കൂർ വൈകി രാത്രി 8.33-നാണ് യാത്രതിരിച്ചത്. കുട്ടികളും മുതിർന്നവരുമടക്കമുള്ള യാത്രികരെ സമയക്രമത്തിലുണ്ടായ മാറ്റം ബുദ്ധിമുട്ടിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരകഴിഞ്ഞ് പുറപ്പെടേണ്ടിയിരുന്ന വിമാനം നാലുമണിയോടെ മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് എയർഇന്ത്യ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇ-മെയിലിൽവന്ന സന്ദേശം അറിയാതെ രാവിലെ തന്നെ വിമാനത്താവളത്തിൽ എത്തിയവരും ഉണ്ടായിരുന്നു.
ട്രാവൽ ഏജൻസികൾ മുഖേന ടിക്കെറ്റെടുത്ത പലർക്കും സമയമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ലെന്നും പരാതിയുണ്ട്. ബുധനാഴ്ച രാവിലെ പത്തരയോടെ വിമാനത്താവളത്തിൽ എത്തിയവരും ഇതിലുൾപ്പെടും. പുനഃക്രമീകരിച്ച സമയത്തും വിമാനം സർവീസ് നടത്താത്തതിന് കൃത്യമായ വിശദീകരണമൊന്നും അധികൃതരിൽനിന്ന് ലഭിച്ചിരുന്നില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.
Content Highlights: air india delayed for seven hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..