ഐ ഫോൺ പുതിയ മോഡൽ, ഫോട്ടോ: എ.എഫ്.പി
കാലഫോർണിയ: ഏറെ കാത്തിരിപ്പിനു ശേഷം ആപ്പിൾ ഐ-ഫോണിന്റെ പുതിയ മോഡൽ വിപണിയിലിറക്കി. ഐ-ഫോൺ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോൺ 14 സീരീസിനൊപ്പം ആപ്പിൾ വാച്ച് 8 സീരീസും എയർപോഡ്സ് പ്രോ2- ഉം അവതരിപ്പിച്ചു.
ഐഫോൺ 14ന്റെ വില 63,624 രൂപയിൽ ആരംഭിക്കുന്നതും 14 പ്ലസിന്റെ വില 71587 രൂപയിൽ ആരംഭിക്കുന്നതുമാണ്. 14 പ്രോയ്ക്ക് 79,557 രൂപയും 14 പ്രോ മാക്സിന് 87,521 രൂപയുമാണ് വില.
ഐഫോൺ 14 സെപ്റ്റംബർ 9 ന് മുൻകൂട്ടി ഓർഡർ ചെയ്യാം. സെപ്റ്റംബർ 16 ന് വിൽപനയ്‌ക്കെത്തും. 5ജി, ഒന്നിലധികം ഇ-സിമ്മുകൾ ഉപയോഗിക്കാനുള്ള സംവിധാനം എന്നിവ ഐഫോൺ 14ന്റെ പ്രത്യേകതയാണ്. യു.എസ് മോഡലുകളിൽ സിം ട്രേ ഇല്ല. അടിയന്തര സേവനങ്ങൾക്കായി സാറ്റ്‌ലൈറ്റിലേക്ക് കണക്റ്റു ചെയ്യാൻ പുതിയ എമർജൻസി എസ്.ഒ.എസ് സഹായിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..