ബൈഡൻ ‘രാജ്യത്തിന്റെ ശത്രു’ -ട്രംപ്


1 min read
Read later
Print
Share

ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ | Photo: AP

പെൻസിൽവേനിയ: യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ‘രാജ്യത്തിന്റെ ശത്രുവാണെ’ന്ന് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ ട്രംപിന്റെ റിസോർട്ടിൽനിന്ന് രാജ്യസുരക്ഷയെ സംബന്ധിച്ചതുൾപ്പെടെയുള്ള അതിരഹസ്യരേഖകൾ എഫ്.ബി.ഐ. കണ്ടെടുത്തതിനുശേഷം പങ്കെടുത്ത ആദ്യ പൊതുയോഗത്തിലാണ് ഈ പരാമർശം.

ബൈഡൻ തനിക്കെതിരേ എഫ്.ബി.ഐ.യെ ആയുധമാക്കുകയാണെന്ന് പെൻസിൽവേനിയയിലെ വിൽക്സ് ബാരിയിൽനടന്ന റാലിയിൽ ട്രംപ് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിൽ ഏതെങ്കിലും സർക്കാർ നടത്തിയ ഞെട്ടിക്കുന്ന അധികാരദുർവിനിയോഗങ്ങളിലൊന്നാണ് തന്റെ റിസോർട്ടിൽ നടത്തിയ തിരച്ചിലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രസംഗം രണ്ടുമണിക്കൂറോളം നീണ്ടു.

നവംബറിൽനടക്കുന്ന തിരഞ്ഞെടുപ്പിൽ യു.എസ്. സെനറ്റിലേക്കു മത്സരിക്കുന്ന ഡോ. മെഹ്‌മെത് ഓസിനെയും പെൻസിൽവേനിയ സെനറ്റിലേക്കു മത്സരിക്കുന്ന ഡഗ് മാസ്ട്രിയാനോയെയും പിന്തുണയ്ക്കാനെത്തിയതായിരുന്നു അദ്ദേഹം.

പ്രസിഡന്റ് കാലാവധി അവസാനിച്ച് 2021-ൽ വൈറ്റ് ഹൗസ് വിട്ടുപോയ ട്രംപ് എടുത്തുകൊണ്ടുപോയ രഹസ്യസ്വഭാവമുള്ള സർക്കാർരേഖകളാണ് മാർ എ ലാഗോയിലെ റിസോർട്ടിൽനിന്ന് എഫ്.ബി.ഐ. കണ്ടെടുത്തത്. ഇതിന്റെപേരിൽ ചാരവൃത്തിയുൾപ്പെടെയുള്ള കേസുകൾ ട്രംപിനുമേൽ ചുമത്താനിടയുണ്ട്.

Content Highlights: biden is countrys enemy says donald trump

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..