ബോറിസ് ജോൺസൺ യുക്രൈൻ സന്ദർശിച്ചു


ബോറിസ് ജോൺസൺ| Photo: AP

കീവ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ കീവിൽ അപ്രതീക്ഷിതമായാണ് ബോറിസ് ജോൺസൺ സന്ദർശനം നടത്തിയത്.

യുക്രൈൻപട്ടാളക്കാർക്ക് പരിശീലനം നൽകുന്നതിന് ബോറിസ് ജോൺസൺ പദ്ധതി പ്രഖ്യാപിച്ചു. 120 ദിവസത്തിൽ 10,000 പേർക്കെന്ന കണക്കിലാണ് പരിശീലനം നൽകുക. ബ്രിട്ടന്റെ പദ്ധതി യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന് ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു.



കഴിഞ്ഞദിവസം ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ തലവന്മാർ യുക്രൈൻ സന്ദർശിച്ചിരുന്നു. യുക്രൈന് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന പിന്തുണ പര്യാപ്തമല്ലെന്ന വിമർശനങ്ങൾക്കുപിന്നാലെയാണ് നേതാക്കൾ കീവിലേക്ക് യാത്ര തുടങ്ങിയത്.

Content Highlights: boris johnson visits ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..