കാപ്പിറ്റോൾ ആക്രമണവേളയിൽനിന്നുള്ള ചിത്രം | File Photo: AFP
വാഷിങ്ടൺ: കാപ്പിറ്റോൾ കലാപത്തിൽ പങ്കെടുത്ത നാലുപേർ കുറ്റക്കാരെന്ന് കോടതി. തീവ്ര വലതുപക്ഷത്തെ സർക്കാർവിരുദ്ധ തീവ്രവാദ ഗ്രൂപ്പിലെ നാലുപേരെയാണ് തിങ്കളാഴ്ച കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. റോബെർട്ടോ മിനുട്ട, ജോസഫ് ഹാക്കറ്റ്, ഡേവിഡ് മോർഷെൽ എഡ് വാർഡ് വല്ലേജോ എന്നിവർക്കു എതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
വാഷിങ്ടൺ കോടതിയിൽ പ്രത്യേകംനടന്ന മറ്റൊരു വാദം കേൾക്കലിൽ, കലാപസമയത്ത് യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ മേശപ്പുറത്ത് കാലെടുത്തുവെച്ച് ഫോട്ടോയ്ക്ക് പോസ്ചെയ്ത് വിവാദനായകനായ റോബെർട്ടോ ബാർനെറ്റിനെയും കോടതി ശിക്ഷിച്ചു. കോൺഗ്രസ് നടപടികൾ തടസ്സപ്പെടുത്തിയതുൾപ്പെടുള്ള കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ 2021 ജനുവരി ആറിന് യു.എസ്. പാർലമെന്റായ ക്യാപ്പിറ്റോളിലേക്ക് ഇരച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 950 പേരെ അറസ്റ്റ്ചെയ്തു. ഇതിൽ 280 പേർക്കെതിരേയാണ് ഗുരുതര കുറ്റങ്ങൾ ചുമത്തിയത്.
Content Highlights: capitol attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..