ലോക കേരളസഭ; മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കില്‍


ന്യൂയോര്‍ക്കില്‍നിന്ന് ഷോളി കുമ്പിളുവേലി

1 min read
Read later
Print
Share

ലോകകേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിൽ എത്തിയപ്പോൾ. സ്പീക്കർ എഎൻ ഷംസീർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രി കെഎൻ ബാലഗോപാൽ തുടങ്ങിയവർ സമീപം.

ന്യൂയോര്‍ക്ക്: ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. അദ്ദേഹത്തോടൊപ്പം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി., എന്നിവരും നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും അദ്ദേഹത്തിന്റെ കുടുംബവുമുണ്ടായിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഒപ്പമുണ്ട്.

മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തില്‍ നോര്‍ക്ക ഡയറക്ടര്‍ ഡോ. എം. അനിരുദ്ധന്‍, സംഘാടകസമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു.

നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണനും സംഘവും നേരത്തേതന്നെ എത്തിയിരുന്നു. ജൂണ്‍ ഒമ്പത്, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് വിവിധവിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

അമേരിക്കന്‍മേഖലയിലെ, ലോകകേരളസഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്‍ സംസാരിക്കും. നവകേരളം എങ്ങോട്ട്?-അമേരിക്കന്‍ മലയാളിയുടെ പങ്കും സഹകരണവും എന്നവിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി.യും മലയാളഭാഷ സംസ്‌കാരവും പുതുതലമുറ അമേരിക്കന്‍മലയാളിയും-സാംസ്‌കാരിക പ്രചാരണസാധ്യതകളും എന്നവിഷയത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയും മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും എന്നവിഷയത്തില്‍ ഡോ. കെ. വാസുകിയും വിഷയാവതരണം നടത്തും.

ഞായറാഴ്ച വൈകുന്നേരം ടൈം സ്‌ക്വയറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മുഖ്യമന്ത്രി സംസാരിക്കും.

Content Highlights: chief minister pinarayi vijayan arrived in new york

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..