'കോവിഡ് കുപ്പിയിൽനിന്ന് ചാടിയതല്ല' ലോകാരോഗ്യസംഘടനയ്ക്കെതിരേ ചൈന


.

ബെയ്‌ജിങ്: കൊറോണ വൈറസ് പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന വാദം രാഷ്ട്രീയപ്രേരിതമായ നുണയാണെന്ന് ചൈന. മഹാവ്യാധിയുടെ ഉദ്‌ഭവകേന്ദ്രം ചൈനീസ് പരീക്ഷണശാലയാണോ എന്നകാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ചൈന പ്രതികരിച്ചത്.

ശാസ്ത്രാധിഷ്ഠിതമായ ഏതന്വേഷണത്തെയും സ്വാഗതംചെയ്യുന്നതായും എന്നാൽ, രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കില്ലെന്നും വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പറഞ്ഞു. കൊറോണവൈറസിനെ ഉപയോഗിച്ച് ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്‌. ആണെന്ന് ആരോപിച്ച ലിജിയാൻ, ഫോർട്ട് ഡെട്രിക്, നോർത്ത് കരോലൈന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പരീക്ഷണശാലകളിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

കോവിഡിന്റെ ഉദ്‌ഭവം സംബന്ധിച്ച മുൻനിലപാടിൽനിന്ന് പിന്നാക്കം പോകുന്നതാണ് ലോകാരോഗ്യസംഘടന വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട്. കഴിഞ്ഞവർഷം ചൈനയിൽ നിയന്ത്രിതസന്ദർശനം നടത്തിയ അധികൃതർ, വുഹാനിലെ ലാബിൽനിന്നാണ് മനുഷ്യരിലേക്ക് വൈറസ് എത്തിയതെന്ന വാദം നിരസിച്ചിരുന്നു. തിടുക്കപ്പെട്ട് നിഗമനത്തിലേക്ക് എത്തിയെന്ന് ലോകാരോഗ്യസംഘടനയ്ക്കുനേരെ വിമർശനങ്ങളുമുണ്ടായി.

Content Highlights: China calls COVID-19 lab leak theory a lie after WHO report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..