പ്രതീകാത്മകചിത്രം | Photo: AP
ബെയ്ജിങ്: ഈമാസം 13മുതൽ 19വരെ ആശുപത്രികളിൽ 13,000 കോവിഡ് മരണങ്ങളുണ്ടായെന്ന് ചൈന. വീടുകളിലെ മരണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരുമാസത്തിനിടെ അറുപതിനായിരത്തോളംപേർ മരിച്ചുവെന്ന് ചൈന കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
എന്നാൽ, മരണങ്ങൾ ഇതിലുമേറുമെന്ന് സ്വതന്ത്ര നിരീക്ഷണ സ്ഥാപനമായ എയർഫിനിറ്റി പറഞ്ഞു. ഡിസംബറിൽ ചൈന ‘സീറോ കോവിഡ്’ നയം പിൻവലിച്ചശേഷം ആറുലക്ഷത്തിലേറെപ്പേർ മരിച്ചിട്ടുണ്ടെന്നാണ് എയർഫിനിറ്റിയുടെ നിഗമനം. ചാന്ദ്രപുതുവത്സരാഘോഷം കഴിയുമ്പോൾ പ്രതിദിനമരണങ്ങൾ മുപ്പത്താറായിരത്തോളമാകാമെന്നും സ്ഥാപനം പറയുന്നു.
Content Highlights: china covid death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..